പുതുപ്പാടി: പുതുപ്പാടി മട്ടികുന്നിൽ അജ്ഞാത ജീവി വളർത്തുനായയെ കടിച്ചു കൊന്നു. ബുധനാഴ്ച രാത്രിയിലാണ് മടിക്കുന്ന് നടുവീട്ടിൽ ലതയുടെ വീട്ടിലെ വളർത്തുനായയെ കടിച്ചു കൊന്നത്.
ഇന്ന് രാവിലെയാണ് തലയും കാലും മാത്രം അടങ്ങുന്ന വളർത്തുനായയുടെ ജഢം വീട്ടുകാർ കണ്ടെത്തുന്നത്. വീടനടുത്തുള്ള തൊഴുത്തിന് സമീപം നായയെ കെട്ടിയിട്ടതായിരുന്നു. നായയുടെ ജഢത്തിന് സമീപത്ത് നിന്നും ജീവിയുടെ വലിയ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. കടുവ
ഉൾപ്പെടെയുള്ളവയുടെ കാൽപാടുമായി
സാദൃശ്യമുണ്ടെന്നാണ് സ്ഥലത്തെത്തിയ കർഷകർ പറയുന്നത്. വനത്തിൽ നിന്നുള്ള വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതിന്റെ ജീവ ഭയത്തിലാണ് പ്രദേശവാസികൾ. പരാതിയെ തുടർന്ന് പുതുപ്പാടിയിൽ നിന്നുള്ള ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിന് പുറമെ വളർത്തു മൃഗങ്ങളെ
ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യം കർഷകരുടെ ജീവന് തന്നെ ഭീഷണിയാകുകയാണ്.
Post a Comment