Jun 25, 2023

ദയവായി മകനെ ജയിലിൽ അടക്കൂ..കേണപേക്ഷിച്ച് ഒരമ്മ,


താമരശ്ശേരി: തൻ്റെ മകനെ ജയിലിൽ അടക്കാൻ സഹായിക്കണമെന്ന പേക്ഷിച്ച് ഒരമ്മ, നിറകണ്ണുകളോടെയാണ് 11 കാരനെ ജയിലിൽ അടക്കാൻ അമ്മ സഹായം ആവശ്യപ്പെടുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച താമരശ്ശേരി പോലീസ് സ്റ്റേഷനു മുന്നിലെ റിലുഫൂട്ട് വെയറിൽ നിന്നും മകൻ മോഷണം നടത്തിയ വിവരം ഇന്നലെയാണ് മാതാവ് അറിഞ്ഞത്. മോഷണം നടന്ന ദിവസം തന്നെ കടയുടമ കുട്ടിയെ പിടികൂടി പോലീസിന്റെ കൈമാറിയെങ്കിലും ഏറ്റെടുക്കാനോ, രക്ഷിതാക്കളെ വിവരം അറിയിക്കാനോ തയ്യാറായിരുന്നില്ല.

ഇന്നലെ വിവരം അറിഞ്ഞ കുട്ടിയുടെ മാതാവ് കടയിൽ നിന്നും മോഷ്ടിച്ച് മകൻ ചിലവഴിച്ച 3600 രൂപയും തിരികെ നൽകി. ഈ അവസരത്തിലാണ് മകൻ നടത്തിയ മോഷണ പരമ്പരകളുടെ വിവരം പുറത്തു പറഞ്ഞത്.

പഴയ സൈക്കിൾ നന്നാക്കാൻ കടയിൽ കൊടുത്ത് അവിടെ നിന്നും മറ്റാരുടെയോ പുതിയ സൈക്കിളുമായി കടന്നതും, 30,000 രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ചപ്പോൾ പിടികൂടിയതും, പല സ്ഥലങ്ങളിൽ നിന്നും പണവും, മറ്റു സ്തുക്കളും കൈക്കലാക്കിയതും, 16000 രൂപ വിലയുള്ള ഫോൺ മോഷ്ടിടിച്ച് കേടാക്കിയതിനെ തുടർന്ന് ഉടമക്ക് പണം നൽകേണ്ടി വന്നതും ഇങ്ങനെ പോകുന്നു കുട്ടിക്കാലത്തെ മോഷണ പരമ്പര.....

പോലിസ് കേസെടുത്ത് കുറച്ചുകാലം
ബാലസദനത്തിൽ കഴിഞ്ഞാൽ എന്തെങ്കിലും മാറ്റം വരുമെന്നാണ് മാതാവ് പ്രതീക്ഷിക്കുന്നത്.

രാവിലെ മുതൽ ആക്രി പെറുക്കാൻ പോയി കിട്ടുന്ന തുച്ചമായ തുകകൾ മകൻ നടത്തുന്ന മോഷണങ്ങൾ കാരണം തിരികെ നൽകാൻ പോലും തികയുന്നില്ല, പല അവസരത്തിലും മറ്റുള്ളവരിൽ നിന്നും കടം വാങ്ങിയാണ് പണം തിരുച്ച് നൽകിയത്.

ഈ രൂപത്തിൽ മുന്നോട്ട് പോയാൽ എന്താവുമെന്ന് അറിയില്ല, അതിനാൽ മകനെ കുറച്ചു കാലം അകത്തിടാൻ സഹായിക്കണമെന്നാണ് മാതാവിൻ്റെ അഭ്യർത്ഥന...

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only