മുക്കം:മെറ്റാവേഴ്സ് ഫോറിൻ എക്സ്ചേഞ്ചിൻ്റെ കീഴിൽ മുക്കം സുനിസ്കൊ ഓപറേഷൻ സർവ്വീസ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വെച്ച് ഞായറാഴ്ച സെമിനാറും കുടുംബസംഗമവും നടന്നു.
സുനിസ്കൊ സി.ഇ.ഓയും പ്രശസ്ത സ്റ്റോക്ക് മാർക്കറ്റ് ട്രൈനറുമായ സുനീർ കോഴിക്കോട് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
അപ്കമിംഗ് സി.ഇ.ഓമാരായിട്ടുള്ള നിരവധി പേരെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു. 500 ലേറെ പേർ പരിപാടിയിൽ പങ്കെടുത്തു.
ഇൻ്റർനാഷണൽ ട്രേഡിംഗ് പ്ളാറ്റ്ഫോമുകളിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മുൻഗണന നൽക്കുന്ന ഏക എക്സ്ചേഞ്ചാണ് എം.ടി.എഫ്.ഇ.എന്ന മെറ്റാവേഴ്സ് ഫോറിൻ എക്സ്ചേഞ്ച് എന്ന് ഉദ്ഘാടനപ്രസംഗത്തിൽ സി.ഇ.ഒ ആയിട്ടുള്ള ശ്രീ സുനീർ കോഴിക്കോട് പറഞ്ഞു.
Post a Comment