മുക്കം: ലോക സഞ്ചാരിയും എഴുത്തുകാരനുമായ എസ് കെ പൊറ്റക്കാട് കാലത്തെ അതിജീവിച്ചl എഴുത്തുകാരനായിരുന്നു എന്ന് എം എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു. പഴയ മുക്കത്തെ മനസ്സിലാക്കണമെങ്കിൽ നാടൻ പ്രേമം വായിക്കണമെന്നും, സൗഹൃദങ്ങൾക്ക് ഇത്രമാത്രം വില കൽപ്പിച്ച എഴുത്തുകാർ അപൂർവമാണെന്നും അദ്ദേഹം പറഞ്ഞു. അനുഭവങ്ങളാണ് യഥാർത്ഥ ഗുരുനാഥൻ എന്ന് വിശ്വസിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം . ചടങ്ങിൽ ബഹുസ്വരം ചെയർമാൻ സലാം കാരമൂല അധ്യക്ഷത വഹിച്ചു. വി എ റഷീദ്. സുധാകരൻ മാസ്റ്റർ . എൻ കെ മുഹമ്മദ് സലിം. ഉമശ്രീ കിഴക്കുംപാട്ട്. മുക്കം വിജയൻ. ടി പി അബ്ദുൽ അസീസ്. കെ പിവൂദ് റഹ്‌മാൻ. ജി അബ്ദുൽ അക്ബർ. എൻ കെ ആബിദ്. എൻ അബ്ദുൽ സത്താർ. ജി എൻ ആസാദ്. തുടങ്ങിയവർ സംസാരിച്ചു. ബഹുസരവും,,ഐടി മുക്കവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. കുട്ടികളുടെയും മുതിർന്നവരുടെയും ചോദ്യങ്ങൾക്ക് എം എൻ കാരശ്ശേരി മറുപടി പറഞ്ഞു എന്ന് സലാം കാരമൂല
Post a Comment