കോടഞ്ചേരി: കോടഞ്ചേരി സബ്സോൺ കെരിഗ്മ സ്ട്രീറ്റ് മിനിസ്റ്ററിയുടെ നേതൃത്വത്തിൽ മണിപ്പൂരിലെ പീഡിത ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോടഞ്ചേരി അങ്ങാടിയിൽ പ്രാർത്ഥനാ യജ്ഞം നടത്തി. കോടഞ്ചേരി സെൻറ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ചു.കെരിഗ്മ സോണൽ ആനിമേറ്റർ ഫാ.സായി പാറൻകുളങ്ങര ഉദ്ഘാടനം ചെയ്തു.
കെരിഗ്മ സോണൽ സെക്രട്ടറി രാജു മംഗലശ്ശേരി സ്വാഗതം ആശംസിച്ച യോഗത്തിൽ പുലിക്കയം ഇമ്മാനുവൽ മാർത്തോമാ പള്ളി വികാരി ഫാ. സജി ചാക്കോ മുഖ്യപ്രഭാഷണം നടത്തി.സെബാസ്റ്റ്യൻ വാമറ്റത്തിൽ, സിസ്റ്റർ അനില ജോർജ്, ബാബു മേന്മന, അലക്സാണ്ടർ പ്ലാൻപറമ്പിൽ, ആന്റണി ചൂരപ്പൊയ്കയിൽ, ഭാരതി മരിയ, തങ്കമ്മ ചെമ്പുകടവ്, സിബി തൂങ്കുഴി എന്നിവർ ആശംസകൾ അറിയിച്ചു. യജ്ഞത്തിന് അലക്സ് മണിയങ്കരി നന്ദി അർപ്പിച്ചു.
Post a Comment