കൂമ്പാറ : പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ എൽ.പി & യു.പി സ്കൂളിൽ വായന പക്ഷാചരണം - പി.ടി.എ ജനറൽ ബോഡി - ബോധവൽക്കരണ ക്ലാസ് - നേത്ര പരിശോധന ക്യാമ്പ് എന്നിവ സംയുക്തമായി നടത്തി.
വായന പക്ഷാചരണം കവിയും ഗാനരചയിതാവുമായ ശ്രീ. കൂമ്പാറ ബേബി ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്ക് ലൈബ്രറി പുസ്തകം വിതരണം ചെയ്യുന്നതിനായി 'അമ്മ വായന' പരിപാടി ആരംഭിച്ചു.
തമ്പലമണ്ണ സൗപർണിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിലേയ്ക്ക് നൽകിയ ബാലപ്രസിദ്ധീകരണങ്ങളുടെ വിതരണോദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ശ്രീ.സി.സി ആൻഡ്രൂസ് നിർവ്വഹിച്ചു.
പി. ടി.എ ജനറൽ ബോഡിയും, ബോധവൽക്കരണ ക്ലാസും, നേത്ര പരിശോധന ക്യാമ്പും സ്കൂൾ മാനേജർ റവ.ഫാ.ജോൺസൺ പാഴൂക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
മലപ്പുറം വിജിലൻസ് എ.എസ്.ഐ ശ്രീ.ജിറ്റ്സ് പി.ബി 'ദൈവം തന്ന സമ്മാനം' എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്കായി ക്ലാസ് നയിച്ചു.
മുക്കം ഐസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും നേത്ര പരിശോധന ക്യാമ്പും നടത്തി.
പ്രധാനധ്യാപകരായ ജെസി കെ.യു, ജിബിൻ പോൾ പി.ടി.എ പ്രസിഡന്റുമാരായ സാബു കരോട്ടേൽ, ബേബി എം.എസ്, ബി.ആർ.സി പ്രധിനിധി ധന്യ മോൾ എന്നിവർ പ്രസംഗിച്ചു.
വിവിധ പരിപാടികൾക്ക് ബൈജു എമ്മാനുവൽ, ബോബി ജോസഫ്, റസീന.എം, സിസ്റ്റർ പ്രിൻസി പി.ടി, ഡോണ ജോസഫ്, ബിൻസ്.പി ജോൺ, സിസ്റ്റർ ദീപ്തി, രാജു ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment