കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ കാര്‍ഗോ വഴി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. ഈന്ത പഴത്തിന്റെ കുരുവെന്ന് തോന്നിക്കുന്ന തരത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്.
ദുബായില്‍ നിന്നും സലാഹുദീൻ എന്നയാളാണ് സോപ്പ് സെറ്റ്, മില്‍ക്ക് പൗഡര്‍, കളിപ്പാട്ടം, ഷാംമ്ബൂ, ഹെയര്‍ ക്രീം എന്നിവയാണെന്ന് രേഖപ്പെടുത്തി 16 കിലോ ചരക്ക് അയച്ചത്.
ഫ്ളോ ഗോ ലോജിസ്‌റ്റിക്സ് എന്ന ഏജൻസി വഴിയാണ്
കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരില്‍ ഇത് നെടുമ്ബാശേരിയിലെത്തിയത്. മുഹമ്മദ് സെയ്ദിനു വേണ്ടി വേറെ രണ്ടു പേരാണ് ചരക്ക് ഏറ്റുവാങ്ങാനെത്തിയത്. ഇവര്‍ക്ക് കൈമാറാൻ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
60 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇവിടെ പരിശോധന ശക്തമാണോയെന്ന് പരീക്ഷിക്കാനായിരിക്കാം ആദ്യം ചെറിയ അളവില്‍ സ്വര്‍ണം കടത്തിയതെന്ന് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Post a Comment