തൃശ്ശൂര്‍ ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയില്‍ നിന്ന് ലഹരി മരുന്ന് പിടികൂടിയെന്ന കേസില്‍ എക്സൈസിന് ഗുരുതര വീഴ്ച.
72 ദിവസം ജയിലില്‍ കിടന്നശേഷമാണ് ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയില്‍ നിന്ന് പിടികൂടിയത് ലഹരി മരുന്നല്ല എന്ന കണ്ടത്തെല്‍ പുറത്തുവരുന്നത്. പരിശോധനയുടെ ലാബ് ഫലം പുറത്തുവന്നപ്പോഴാണ് സംഗതി വ്യക്തമായത്
സംഭവത്തില്‍ തനിക്കെതിരെ കള്ളക്കേസുണ്ടാക്കിയെന്ന ആരോപണവുമായി ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണി രംഗത്തെത്തി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടിയില്‍ ശീല നടത്തിവന്ന ബ്യൂട്ടിപാര്‍ലറില്‍ എക്‌സൈസ് സംഘം പരിശോധന നടത്തുകയും ലഹരി മരുന്ന് പിടികൂടുകയുമായിരുന്നു
Post a Comment