Jul 5, 2023

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫാം ടൂറിസ പദ്ധതി ഉത്ഘാടനം


ഗ്രാമ - ബ്ലോക്ക് - ജില്ല പഞ്ചായത്തുകളുടെ സംയുക്ത സംരംഭമായ കോഴിക്കോട് അഗ്രോ ഫാം ടൂറിസ പദ്ധതിയുടെ (KAFT) പൈലറ്റ് പ്രൊജക്ട് കൊടുവള്ളി

ബ്ലോക്ക് പഞ്ചായത്തിലെ  കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, ഓമശ്ശേരി, തിരുവമ്പാടി എന്നീ അഞ്ച് ഗ്രാമ പഞ്ചായത്തുകളിലായി നടപ്പിലാക്കുകയാണ്.


ഒരു നൂതന - പരീക്ഷണ - മാതൃകാ പദ്ധതി എന്ന നിലയിലാണ് ഈ പൈലറ്റ് പ്രൊജക്ട് വിഭാവനം ചെയ്തിരിക്കുന്നത്. കാർഷിക മേഖലയിൽ പ്രവര്‍ത്തിക്കുന്നവർക്ക് അധിക വരുമാനത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ച് കാർഷിക രംഗത്തെ സംരക്ഷിക്കാനും അതോടൊപ്പം ടൂറിസ മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുവാനും ടൂറിസ രംഗത്തുനിന്നും വരുമാനം കണ്ടെത്തുവാൻ സാധാരണ ജനങ്ങളെ സഹായിക്കുവാനുമായാണ് ഇത്തരം ഒരു പദ്ധതി ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തത്. 

കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉത്ഘാടനം 2023 ജൂലൈ 10
വൈകു: 5 മണിക്ക്  കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് കല്ലംപുല്ല് ഡ്രീം  ഏക്കേർസ് അങ്കണത്തിൽ വെച്ച് കേരളത്തിന്റെ ബഹുമാന്യനായ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് അവർകൾ നിർവ്വഹിക്കുന്നു.  

ഇനി സഞ്ചാരികളെത്തുന്നത് പ്രകൃതി സൗന്ദര്യമാസ്വദിക്കാൻ മാത്രമാവില്ല, 
കാർഷിക വിള വൈവിധ്യങ്ങളുടെ മണ്ണും മനസ്സുമറിയാനും, മനക്കരുത്തും മെയ്ക്കരുത്തും കൊണ്ട് ഉയരങ്ങൾ താണ്ടുന്ന കർഷക ജീവിതത്തിന്റെ നേർക്കാഴ്ചകൾ ഒപ്പിയെടുക്കാനും കൂടിയാവും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only