മുക്കം : കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന എസ്എസ്എഫ് കാരമൂല സെക്ടർ സാഹിത്യോത്സവിൽ കലാ കിരീടത്തിൽ മുത്തമിട്ട് ടീം കുമാരനല്ലൂർ. ഗേറ്റുംപടി, തടപ്പറമ്പ് യഥാക്രമം രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി. കലാപ്രതിഭയായി ഹിഷാം കുമാരനല്ലൂരും സർഗ്ഗ പ്രതിഭയായി സവാദ് തടപ്പറമ്പും സർഗ്ഗപ്രതിഭ ഗേൾസിൽ ഹംന ഫാത്തിമ കൽപ്പൂരും തെരഞ്ഞെടുത്തു. സമാപന സംഗമത്തിൽ എസ്എസ്എഫ് മുക്കം ഡിവിഷൻ പ്രസിഡണ്ട് മുബഷിർ ബുഖാരി ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് സയ്യിദ് ഹബീബുള്ള അൽ ബുഖാരി സന്ദേശപ്രഭാഷണം നടത്തി. എസ് വൈ എസ് കാരമൂല സർക്കിൾഫിനാൻസ് സെക്രട്ടറി നിസാർ പള്ളിമുക്ക്, മുക്കം ഡിവിഷൻ സെക്രട്ടറിയേറ്റ് അംഗം അഫ്സൽ മുസ്ലിയാർ തിരുവമ്പാടി, സുഹൈൽ കുമാരനല്ലൂർ, ഉസ്മാൻ കെ, ജസീൽ അലി,ഹാഫിള് മുഹമ്മദ് ഉനൈസ് സഖാഫി,മുഹമ്മദ് മുനവ്വർ, മുഹമ്മദ് മിഥിലാജ് എൻ കെ, ജാസിൽ മുസ്ലിയാർ, റാഫി ഹാഷിമി എന്നിവർ സംബന്ധിച്ചു. അബ്ദുള്ള കെ സ്വാഗതവും ജവാദ് മുസ്ലിയാർ നന്ദിയും രേഖപ്പെടുത്തി.
Post a Comment