മുക്കം: മികവുറ്റ പ്രവർത്തനങ്ങൾ നടത്തിയ കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആമിന എടത്തിലിന് ആദരം നൽകി. ഇ അഹമ്മദ് സാഹിബ് സെന്റർ ഫോർ ചാരിറ്റി ആണ് ആമിനയെ ആദരിച്ചത്. കക്കാട് വാർഡ് മെമ്പർ ആയ ആമിന നിരവധി വികസന പ്രവർത്തനങ്ങൾക്കാണ് വാർഡിൽ നേതൃത്വം നൽകിയത്. വികസനരംഗത്ത് ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനത്തിൽ വൈസ് പ്രസിഡൻറ് എന്ന നിലയിൽ ആമിന നടത്തിയ ശ്രദ്ധേയമായ ഇടപെടലുകൾക്കാണ് ആദരം നൽകിയത്. യുഡിഎഫ് ധാരണ പ്രകാരം ചുമതല പൂർത്തീകരിച്ച് ആമിന കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
ആമിനക്കുള്ള ഉപഹാരം നിയോജക മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി പി ജി മുഹമ്മദ് സമർപിച്ചു.ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഖമറുൽ ഇസ്ലാം കെസി അധ്യക്ഷത വഹിച്ചു.ട്രഷറർ അംജദ് എം,ഷമീം പി,അനീസ് റഹ്മാൻ ടിപി, മിഷാദ് വി,അസ്‌ലഹ് കെസി, സാലിഹ് പി,തൻസീഫ് ടികെ,ജാസിം ,മുഹ്തസിം,സഫ്‌വാൻ എം,ഫഹീം സികെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Post a Comment