Jul 3, 2023

കോടഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി.


കോടഞ്ചേരി: സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞാറ്റുവേല ചന്ത പദ്ധതിക്ക് കോടഞ്ചേരി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.  ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. യോഗത്തിൽ വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ  ജോസ് പെരുമ്പള്ളിൽ അധ്യക്ഷത വഹിച്ചു .വൈസ് പ്രസിഡന്റ്  ചിന്ന അശോകൻ,കൃഷി ഓഫീസർ രമ്യാ രാജൻ. പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് സജിത്ത് വർഗീസ്സ്, കോമളം പി.സി എന്നിവർ ആശംസകൾ അറിയിച്ചു


 തിരുവമ്പാടി അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിലുള്ള സ്റ്റാളിൽ പ്ലാവ്, മാവ്, കുരുമുളക്  വിവിധയിനം പഴങ്ങളുടെ തൈയും  വില്പനക്കുണ്ടായിരുന്നു.
 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only