കൂടരഞ്ഞി :ജില്ലാപഞ്ചായത്ത് അനുവദിച്ച 17 ലക്ഷം രൂപ മുതൽമുടക്കി നിർമിച്ച കുടിവെള്ളടാങ്ക് ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് മുഖ്യാഥിതി ആയിരുന്നു ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ്
കമ്മിറ്റി അധ്യക്ഷന്മാരായ സുരേന്ദ്രൻ, ജമീല വി. പി. എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ ബോബി ഷിബു സ്വാഗതവും ഗിരീഷ് കൂളിപ്പാറ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു
Post a Comment