സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ശക്തമാകാൻ സാധ്യത. തിങ്കളാഴ്ച്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴക്കാല സുരക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായിദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങൾ കേരളത്തിലെത്തി.
ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ ജില്ലകളിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് ടീം എത്തിയിട്ടുണ്ട്. 25 പേര് വീതം അടങ്ങുന്ന ഏഴ് എൻഡിആർഎഫ് ടീമുകൾ ഇന്ന് വൈകിട്ടോടെ ജില്ലകളിൽ എത്തും. അരക്കോണം ക്യാമ്പിൽ നിന്നുള്ള എൻഡിആർഎഫിന്റെ നാലാം ബറ്റാലിയൻ സംഘാംഗങ്ങളാണ് കേരളത്തിൽ എത്തിയത്
സംസ്ഥാനത്ത് ഇന്ന് സാധാരണ മഴയുണ്ടാകും. വടക്കൻ കേരളത്തിലുംമലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കാസർഗോഡ് ഇന്ന് യല്ലോ മുന്നറിയിപ്പ് നൽകി.നാളെ മുതൽ കാലവർഷം കനക്കാനാണ് സാധ്യത.ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച 12 ജില്ലകൾക്ക് മഴമുന്നറിയിപ്പ് നൽകി, രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ചൊവാഴ്ച്ച 13 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
Post a Comment