Jul 5, 2023

കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ജംഷീദ് ഒളകരയെ തിരഞ്ഞെടുത്തു


മുക്കം∙ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ജംഷീദ് ഒളകരയെ തിരഞ്ഞെടുത്തു. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ.പി. ഷാജിയെ എട്ടിനെതിരെ പത്ത് വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി ജംഷിദ് ഒളകര തോൽപ്പിച്ചത്.


തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റിന് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത സത്യവാചകം ചൊല്ലികൊടുത്തു. റിട്ടെണിങ് ഓഫിസർ പി.സി. ഗീത, പഞ്ചായത്ത് സെക്രട്ടറി കെ. സീനത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്ത് ഹാളിൽ നടന്ന അനുമോത ചടങ്ങിൽ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത, സ്ഥിരം സമിതി അംഗങ്ങളായ സത്യൻ മുണ്ടയിൽ, ശാന്തദേവി മൂത്തേടത്ത്, ജിജിത സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ ആമിന എടത്തിൽ, കെ.പി. ഷാജി, ഷാഹിന ടീച്ചർ, എം.ആർ. സുകുമാരൻ, അഷ്‌റഫ്‌ തച്ചാറമ്പത്ത്, കുഞ്ഞാലി മമ്പാട്ട്, പഞ്ചായത്ത് സെക്രട്ടറി കെ. സീനത്ത് എന്നിവർ സംസാരിച്ചു.

കാരശ്ശേരി പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കാരശ്ശേരിൽ ആഹ്ലാദ പ്രകടനം നടത്തി. അനുമോതന ചടങ്ങ് മുസ്‌ലിം ലീഗ് നേതാവ് കെ.വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി സലാം തേക്കുംകുറ്റി അധ്യക്ഷത വഹിച്ചു, എം.ടി. അഷ്‌റഫ്‌, സമാൻ ചാലൂളി, പി.എം. ബാബു, എം.എ. സൗദ ടീച്ചർ, ഇ.പി. ബാബു, റീന പ്രകാശ്, എം.ടി. സൈദ് ഫസൽ, ജോസ് പാലിയത്ത്, സമാൻ ചാലൂളി, റിൻസി ജോൺസൻ, നടുക്കണ്ടി അബൂബക്കർ എന്നിവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only