താമരശ്ശേരി:ജനങ്ങളിൽ ആശങ്ക പരത്തി രാത്രി വീടുകൾക്കു നേരെ കല്ലേറ് പതിവാകുന്നു.താമരശ്ശേരി കോരങ്ങാട് വട്ടക്കുരുവിൽ ഒരാഴ്ചയ്ക്കിടെ നിരവധി വീടുകൾക്ക് നേരെയാണ് അജ്ഞാതന്റെ അക്രമം ഉണ്ടായത്.
ഇന്നലെ രാത്രി 8: 30 ഓടെ വട്ടക്കുരുവിൽ വാടകയ്ക്ക് താമസിക്കുന്ന രാജീവന്റെ വീടിന് നേരെ ആക്രമമുണ്ടായി വീടിന്റെ ജനൽ ചില്ല് എറിഞ്ഞു തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി പോലീസിൽ പരാതി നൽകുമെന്ന് വീട്ടുടമ പറഞ്ഞു.
Post a Comment