Jul 4, 2023

കനത്ത മഴ : മുൻകരുതലുകൾ സംബന്ധിച്ച് കോഴിക്കോട് കലക്ടർ ഉത്തരവിട്ടു



ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജൂലൈ 3,4,5,6 എന്നീ ദിവസങ്ങളിൽ തുടർച്ചയായി ജില്ലയിൽ ഓറഞ്ച് അലേർട്ടും അതിതീവ്ര മഴ മുന്നറിയിപ്പും പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്തങ്ങൾ തടയുന്നതിനായി ദുരന്ത നിവാരണ നിയമം സെക്ഷൻ 26,30 പ്രകാരം താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു. 


1. 24 മണിക്കൂറിലധികം മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പും കണക്കിലെടുത്ത് ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുളള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു ഉത്തരവാകുന്നു . 

2. ജില്ലയിൽ വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ , ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുളള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണ്ണമായും നിരോധിച്ചു ഉത്തരവാകുന്നു. 

3. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി 7 മുതൽ താവിലെ 7 വരെ അടിയന്തിര യാത്രകൾ അല്ലാത്തവ 
ഒഴിവാക്കേണ്ടതാണ്. 
4. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കടലിൽ മത്സ്യബന്ധനത്തിന് പോകുന്നത് നിരോധിച്ചിരിക്കുന്നു . 
മേൽപ്പറഞ്ഞ നിരോധനങ്ങൾ ലംഘി ക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസിനു നിർദേശം നൽകാൻ ജില്ലാ പോലീസ് മേധാവി (സിറ്റി),ജില്ലാ പോലീസ് മേധാവി (റൂറൽ) എന്നിവരെചുമതലപ്പെടുത്തി ഉത്തരവാകുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only