നിലമ്പൂർ : ചാലിയാർ പുഴയിൽ സഹോദരനും മറ്റ് കൂട്ടുകാർക്കുമൊപ്പം കുളിക്കുന്നതിനിടെ വല്ലപ്പുഴ ബഡ്സ് സ്കൂൾ വിദ്യാർത്ഥി മുങ്ങി മരിച്ചു
മലപ്പുറം നിലമ്പൂർ വല്ലപ്പുഴ ഹമീദ്-സജ്ന ദമ്പതികളുടെ മകൻ ഷാബിൽ ഷാൻ (11) ആണ് മരിച്ചത്. ചുങ്കത്തറ കൈപ്പിനിയിൽ രാവിലെ പത്തരയോടെയാണ് അപകടം. വീടിന് സമീപത്തെ ചാലിയാർ പുഴയിൽ സഹോദരനും മറ്റ് കൂട്ടുകാർക്കുമൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. സംസാര ശേഷിയില്ലാത്ത ഷാബിന് കേൾവിക്കുറവുമുണ്ട്. കൂടെയുള്ളവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ കുട്ടിയെ ചുങ്കത്തറ മാർത്തോമ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. വീടിന് അര കിലോമീറ്റർ അകലെയാണ് പുഴ.
Post a Comment