Jul 3, 2023

ജീവൻ തുടിക്കുന്ന ശില്പങ്ങളുമായി ജോഷി പുറക്കാട്ട്


കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂൾ പ്രവേശന കവാടം കഴിഞ്ഞാൽ വലതുവശത്ത് മനോഹരമായി തയ്യാറാക്കിയ കാട്ടുപോത്തും, മാനും, കുരങ്ങും, കരടിയും, പരുന്തും, കുറുക്കനെയുമൊക്കെ കാണാം. ജീവൻ തുടിക്കുന്ന ഈ ശില്പങ്ങൾ കുട്ടികൾക്ക് വലിയ കൗതുകമാണ് സമ്മാനിച്ചത്.


സ്കൂളിന്റെ നിർമ്മാണം പൂർത്തിയായപ്പോൾ JCB പോലും ഇറക്കാൻ കഴിയാത്ത ആ പ്രദേശം എന്തു ചെയ്യും എന്ന ആശങ്കയി ലായിരുന്നു ഏവരും. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ റോയി അച്ചന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ വയ്ക്കാൻ തിരഞ്ഞെടുത്തത് പനക്കച്ചാൽ പുറക്കാട്ട് ജോഷിയെ ആയിരുന്നു.

കുറഞ്ഞ സമയം കൊണ്ട് തന്നെ വളരെ മനോഹരമായി ആ സ്ഥലത്ത് ശില്പങ്ങൾ തീർത്ത് ഏവരെയും അത്ഭുതപ്പെടുത്തി യിരിക്കുകയാണ് ഈ യുവാവ് ചെറുപ്പം മുതലേ കരകൗശലങ്ങളിലും, ചിത്രരചനയിലും , സംഗീതത്തിലുമെല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ് ജോഷി. ഇനിയും ഒരുപാട് ശില്പങ്ങൾക്ക്, ചിത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിക്കട്ടെ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only