ഇന്ന് കാലത്ത് ഏഴു മണിക്ക് തുടങ്ങിയ തിരച്ചിൽ വൈകുന്നേരം 5 മണി വരെ നീണ്ടു നിന്നു. ചാലിയാറിലും, ഇരുവഞ്ഞി പുഴയിലും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചില്ല, അതോടെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. നാളെ രാവിലെ ഏഴുമണിക്ക് വീണ്ടും തിരച്ചിൽ തുടരും. പ്രദേശത്ത് ശക്തമായ മഴയും തണുപ്പു പ്രതികൂലമായി ബാധിച്ചെങ്കിലും അതൊന്നും വകവെക്കാതെ മുക്കം ഫയർഫോഴ്സ്, കോഴിക്കോട് മീൻചന്ത ഫയർഫോഴ്സ്, കോഴിക്കോട് ബീച്ച് ഫയർഫോഴ്സ്,എൻ ഡി ആർ എഫ്, സിവിൽ ഡിഫൻസ്, വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരുമടക്കം തിരച്ചിലിൻ്റെ ഭാഗമായി. നാല് ഡിങ്കിയും, എട്ടോളം ബോട്ടുകളും ,ഒരു സ്പീഡ് ബോട്ടും ,അഞ്ചിലധികം തോണിയും തിരച്ചിലിനായി ഉണ്ടായിരുന്നു, ജില്ലയിൽ ശക്തമായ മഴയുള്ളത് കൊണ്ട് ഇരുവഞ്ഞി പുഴയിൽ വെള്ളം ക്രമാതിതമായി ഉയരുന്ന സാഹചര്യമാണുള്ളത്, ജാഗ്രത പാലിക്കുക.
Post a Comment