മുക്കം: നഗരസഭ പരിധിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച എട്ടു കർഷകരെയും ( വേലായുധൻ വാഴക്കാട്ടു, അശോകൻ ചെനംതോടിക, ബേബി അക്കരപ്പറമ്പിൽ, വിദ്യാർത്ഥി കർഷകൻ ,കൃഷാനു വിനോദ്, മുഹമ്മദ് തച്ചമ്പറ്റ, ധ്രുവൻ, ഷമീർ കെ പി, ശിവദാസൻ തുടങ്ങിയവർ )മികച്ച വിദ്യാലയത്തെയും, NSS യൂണിറ്റിനേയും ആദരിച്ചു.ബഹുമാനപെട്ട മുക്കം നഗരസഭ ചെയർമാൻ പി റ്റി ബാബു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റീ ചെർപേഴ്സൺ ശ്രീമതി റുബീന അധ്യക്ഷത വഹിച്ചു. മുക്കം കാർഷിക കർമസേനയുടെയും, കർഷകരുടെ നേതൃത്വത്തിലുള്ള മൂല്യവർധന ഉത്പന്നങ്ങളുടെയും സ്റ്റാൾ ഉത്ഘാടനം ഡെപ്യൂട്ടി ചെർപേഴ്സൺ കെ പി ചാന്ദിനി ഉത്ഘാടനം ചെയ്തു. കൃഷി ഓഫീസർ ടിൻസി ടോം സ്വാഗതം ആശംസിച്ചു.സ്റ്റാൻഡിങ് കമ്മറ്റീ അംഗങ്ങളായ ശ്രീമതി പ്രജിത പ്രദീപ്, അബ്ദുൽ മജീദ്, സത്യനാരായണൻ മാസ്റ്റർ, കൗൺസിലർമാരായ ഗഫൂർ കല്ലുരുട്ടി, വേണു കല്ലുരുട്ടി മധു മാസ്റ്റർ, വിശ്വനാഥൻ നികുഞ്ചം രാഷ്ട്രീയ കക്ഷി നേതാക്കളായ മോഹനൻ മാസ്റ്റർ, ടാർസൻ ജോസ്, ഹരിദാസൻ,പ്രേമൻ മുത്തേരി, ശിവദാസൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Post a Comment