Aug 25, 2023

ജീപ്പിലുണ്ടായിരുന്നത് ഡ്രൈവറുൾപ്പെടെ 14 പേർ; മരിച്ച 9 പേരെയും തിരിച്ചറിഞ്ഞു.


വയനാട് കൊക്കയിലേക്ക് മറിഞ്ഞ് ജീപ്പിലുണ്ടായിരുന്നത് ഡ്രൈവർ ഉൾപ്പെടെ 14 പേരെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ്. നേരത്തെ 13 പേരാണ് ജീപ്പിലുണ്ടായിരുന്നത് എന്നായിരുന്നു റിപ്പോർട്ട്. ഡ്രൈവർ ഒഴികെ 12 പേർക്ക് സുഖമായി ജീപ്പിലിരിക്കാം. ഒരാൾ അഡ്ജസ്റ്റ് ചെയ്ത് ഇരുന്നതാവാമെന്നും പ്രസിഡൻ്റ് പറഞ്ഞു. റാണി, ശാന്തിവസന്ത, ചിന്നമ്മ ചന്ദൻ, ലീല സത്യൻ, ഷാജ ബാബു, റാബിയ, കാർത്ത്യായനി മണി, ശോഭ ബാൻ, ചിത്ര എന്നിവരാണ് മരിച്ചത്. മോഹന സുന്ദരി, ഉമ, ലത, ജയന്തി എന്നിവർക്കൊപ്പം ഡ്രൈവർ മണിയും പരുക്കേറ്റ് ചികിത്സയിലാണ്.



വനം മന്ത്രി എകെ ശശീന്ദ്രൻ സംഭവസ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. പരുക്കേറ്റവർക്കുള്ള ചികിത്സയുൾപ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികൾ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിർദേശം നൽകി. ആരോഗ്യമന്ത്രിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയെന്ന് ശശീന്ദ്രൻ പ്രതികരിച്ചു.

വയനാട് തലപ്പുഴ കണ്ണോത്ത് മലയിലാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. അപകടത്തിൽ 9 പേർ മരണപ്പെട്ടു. മരിച്ചത് എല്ലാവരും സ്ത്രീകളാണ്. തേയില നുള്ളാൻ പോയി തിരികെവരികയായിരുന്നു ഇവർ. ആകെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. മറ്റുള്ളവർ ചികിത്സയിലാണ്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.

തേയില നുള്ളി തിരികെവരുമ്പോഴായിരുന്നു അപകടം. മരണപ്പെട്ടവരിൽ 6 പേരെ തിരിച്ചറിഞ്ഞു. റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല, ഷാജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മക്കി മലയിൽ തൊഴിലെടുത്തിരുന്ന എസ്റ്റേറ്റ് തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൻ്റെ നിയന്ത്രണം വിടുകയായിരുന്നു. സംഭവ സ്ഥലത്തുവച്ച് തന്നെ മൂന്നു പേർ മരിച്ചിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only