Aug 29, 2023

പാചകവാതകത്തിന് അധിക സബ്സിഡി പ്രഖ്യാപിച്ച്‌ കേന്ദ്രം; സിലണ്ടറിന് 200 രൂപ വരെ കുറയും


സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ജനപ്രിയ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. ഗര്‍ഹിക സിലിണ്ടറിന് അധിക സബ്സിഡി അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗാര്‍ഹിക എല്‍പിജി ഉപയോക്താക്കള്‍ക്ക് ആശ്വാസമേകുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്റെത്. പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിക്ക് കീഴില്‍ 14 കിലോഗ്രാം എല്‍പിജി സിലണ്ടറിന്റെ വില 200 രൂപ കുറയ്ക്കും. നിലവില്‍ ഗാര്‍ഹിക എല്‍ പി ജി സിലണ്ടറുകള്‍ക്ക് ഡല്‍ഹിയില്‍ 1,053 രൂപയും മുംബൈയില്‍ 1052.50 രൂപയുമാണ് വില. കൂടാതെ ചെന്നൈയില്‍ 1068.50ഉം കൊല്‍ക്കത്തയില്‍ 1079 രൂപയുമാണ് എല്‍പിജി സിലണ്ടറുകളുടെ വില.


രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തീരുമാനം. ഓണവും രക്ഷാബന്ധനും പ്രമാണിച്ചാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. 2016 മെയ് ഒന്നിനാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രഖ്യാപിക്കുന്നത്. ഇതിനു കീഴില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അഞ്ച് കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എല്‍ പി ജി സിലണ്ടറുകള്‍ വിതരണം ചെയ്തിരുന്നു.

ഈ മാസം ആദ്യം എണ്ണ വിപണന കമ്പനികള്‍ വാണിജ്യ എല്‍‌പി‌ജിയുടെ വില മാത്രം പരിഷ്കരിക്കുകയും ഗാര്‍ഹിക പാചക വാതക നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുകയും ചെയ്തിരുന്നു. പരിഷ്കരണത്തോടെ 19 കിലോഗ്രാം വാണിജ്യ എല്‍‌പി‌ജി ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ 99.75 രൂപയുടെ ഗണ്യമായ കുറവുണ്ടാക്കിയിരുന്നു. നിലവില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ ഡല്‍ഹിയിലെ ചില്ലറ വില്‍പ്പന വില 1,680 രൂപയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only