Aug 29, 2023

ചന്ദ്രനിലെ ഗർത്തങ്ങളെ ഒഴിവാക്കി റോവർ പ്രഗ്യാൻ; ചിത്രങ്ങൾ പുറത്തുവിട്ട് ഐ എസ് ആർ ഒ


ചന്ദ്രനിലെ ഗർത്തങ്ങളെ കണ്ടെത്തി അവയെ ഒഴിവാക്കി റോവർ പ്രഗ്യാൻ. ചന്ദ്രയാൻ 3 ദൗത്യത്തിലെ റോവർ പ്രഗ്യാൻ 4 മീറ്റർ വ്യാസമുള്ള ഒരു ഗർത്തം 3 മീറ്റർ മുൻപേ കണ്ടെത്തി ഗതിമാറി പുതിയ സഞ്ചാരപാതയിലൂടെ റോവർ മുന്നോട്ടു പോയതായി ഐ എസ് ആർ ഒ അറിയിച്ചു. റോവർ പകർത്തിയ ഗർത്തത്തിന്റെ ചിത്രവും പുതിയ പാതയിലൂടെ റോവർ നീങ്ങിയതിന്റെ ചിത്രവും പുറത്തു വിട്ടു.


പ്രഗ്യാൻ എന്ന റോവർ ഇത്തരത്തിൽ ഒഴിവാക്കുന്ന രണ്ടാമത്തെ ഗർത്തമാണിതെന്നും ഐഎസ്ആർഒ വ്യക്തമാക്കി. റോവറിന്റെ ഓൺബോർഡ് നാവിഗേഷൻ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ വിശകലനം ചെയ്ത് ഡിജിറ്റൽ എലിവേഷൻ മോഡൽ സൃഷ്ടിക്കുന്നു. ഇതനുസരിച്ചുള്ള നിർദേശങ്ങൾക്കനുസൃതമായാണു പ്രഗ്യാൻ മുന്നോട്ടു പോകുന്നത്.

പരമാവധി 5 മീറ്റർ ചുറ്റളവിലുള്ള കാഴ്ചകൾ മാത്രമേ റോവറിലെ ക്യാമറയ്ക്കു കാണാൻ കഴിയൂ. ഇതനുസരിച്ചുള്ള നിർദേശങ്ങളാണു റോവറിനു നൽകുന്നത്. പൂർണമായി സ്വയം തീരുമാനങ്ങളെടുക്കാനുള്ള കഴിവ് പ്രഗ്യാനില്ല.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only