Aug 16, 2023

പി വി അൻവറിൻ്റെ കൈവശം മിച്ചഭൂമി ഉണ്ടെന്ന് കണ്ടെത്തി;ലാൻ്റ് ബോർഡ് യോഗം ഇന്ന് അന്തിമ തീരുമാനമെടുത്തില്ല, ആഗസ്ത് 25 ന് വീണ്ടും യോഗം ചേരും. ആവശ്യപ്പെട്ട രേഖകൾ അൻവർ ഹാജരാക്കിയില്ലെന്ന് റിപ്പോർട്ട്.


താമരശ്ശേരി: പി വി
അൻവറും കുടുംബവും അനധികൃതമായി ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന പരാതിയിൽ താമരശ്ശേരി താലൂക്ക്ലാലാൻ്റ് ബോർഡ് ഇന്ന് അന്തിമ തീരുമാനം എടുത്തില്ല. ലാൻറ് ബോർഡ് അടുത്ത ഇരുപത്തി അഞ്ചാം തിയ്യതി വീണ്ടും ചേരും.


എന്നാൽ പരാതിക്കരൻ നൽകിയ പട്ടികയിലെ എല്ലാ ഭൂമിയും അൻവറിൻ്റേതല്ലെന്ന് താലൂക്ക് ലാൻ്റ് ബോർഡ് ചെയർമാൻ്റെ റിപ്പോർട്ടിൽ പറയുന്നു.

ലഭ്യമായ രേഖകൾ അനുസരിച്ച് അൻവറിൻ്റെ കുടുംബത്തിൻ്റെ കൈവശം അധിക ഭൂമിയുള്ളതായി ലാൻ്റ് ബോർഡ് കണ്ടെത്തിയിട്ടുണ്ട്.

താൻ നൽകിയ രേഖകൾ പ്രകാരം അധിക ഭൂമി കണ്ടെത്തിയെന്ന് പരാതിക്കാരനും, ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയെന്ന് അൻവറിൻ്റെ അഭിഭാഷകനും പറഞ്ഞു


പരാതിക്കാരനായ കെ വി ഷാജിയും, പി വി അൻവറിൻ്റെ അഭിഭാഷകരും തങ്ങളുടെ വാദങ്ങൾ ലാൻ്റ് ബോർഡ് മുമ്പാകെ നിരത്തി.

ലാൻ്റ് ബോർഡ് ആവശ്യപ്പെട്ട രേഖകൾ അൻവർ ഹാജരാക്കാത്തതിനാൽ ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള ലാൻറ് ബോർഡിൻ്റെ അടിയന്തിര നടപടികൾ നീണ്ടുപോകുന്നതായും ലാൻ്റ് ബോർഡ് ചെയർമാൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only