കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ 2022-2023 അധ്യയന വർഷം USS പരീക്ഷയിൽ വിജയിച്ചവരേയും ,MBBS ന് അഡ്മിഷൻ നേടിയ പൂർവ്വ വിദ്യാർത്ഥിയേയും അനുമോദിച്ചു.
USS ജേതാക്കളായ മുഹമ്മദ് നാദിഷ്, അയിഷ ഫെബിൻ, ഫാത്തിമ ഹൈഫ, സൻമയ ബി എസ്, ക്രിസ്റ്റി വിൽസൺ തുടങ്ങിയവരെ യോഗത്തിൽ അഭിനന്ദിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ MBBS ന് അഡ്മിഷൻ ലഭിച്ച കോളിൻ ജോസിനെ മെമൻ്റോ നൽകി ആദരിച്ചു. മാതൃഭൂമി സീഡ് റിപ്പോർട്ടറായി തെരഞ്ഞെടുക്കപ്പെട്ട എൽറ്റ മരിയ വർഗീസിന് സർട്ടിഫിക്കറ്റ് നൽകി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ റോഷിൻ മാത്യു സ്വാഗതമാശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് അഭിലാഷ് ജേക്കബ് ,അജേഷ് ജോസ്, ടിസൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment