ആനയാംകുന്ന് : :വി.എം.എച്ച്.എം.എച്ച്.എസ്.എസ് ആനയാംകുന്നിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ എൻ.എസ്. എസ് യൂണിറ്റും കെ.എം.സി.ടി. മെഡിക്കൽ കോളേജും ചേർന്ന് നടത്തിയ പരിപാടിയിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ *നസീറ കെ.വി* സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ *ലജ്ന പി.പി* മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാവൂർ ക്ലസ്റ്റർ കോർഡിനേറ്റർ *സില്ലി ബി കൃഷ്ണൻ* , ഹൈസ്കൂൾ ഹെഡ് മാസ്റ്റർ *അനിൽ ശേഖർ* എൻ എസ് എസ് വളണ്ടിയർ ലീഡർ *ലസ്ന* എന്നിവർ സംസാരിച്ചു.
" ഗൈനക്കോളജി"
"ചർമ്മരോഗം"
എന്നീ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടർമ്മാരുടെ സേവനം ക്യാമ്പിൽ ലഭ്യമായി.
സൗജന്യ മെഡിക്കൽ ക്യാമ്പ് നാട്ടുകാർക്കും, വിദ്യാർത്ഥികൾക്കും വളരെയെറെ ഫലപ്രദമാവുകയും. എൻ.എസ്.എസി ന്റെ ഈ പ്രവർത്തനം സമൂഹത്തിൽ ഒരുപാട് ഉപകാരപ്രദമാവുകയും മാതൃകയാവുകയും ചെയ്തു.
TEAM NSS
UNIT NO : 22

Post a Comment