Aug 2, 2023

മലബാർ റിവർ ഫെസ്റ്റിവൽ: ഓഫ് റോഡ് എക്സ്പെഡിഷൻ ആരംഭിച്ചു


തിരുവമ്പാടി:ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി മലയോര മേഖല മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള ഓഫ് റോഡ് എക്സ്പെഡിഷന് പൂവാറൻതോടിൽ ആവേശോജ്ജ്വല തുടക്കമായി. പ്രോഗ്രാം കോ ഓർഡിനേറ്റർ ആഷിഖ് റഹ്മാൻ, ചെറുവാടി അഡ്വഞ്ചർ ക്ലബ് ഭാരവാഹി നിയാസ് എന്നിവരുടെ നേതൃത്വത്തിൽ അമ്പതിലധികം വാഹനങ്ങൾ പങ്കെടുക്കുന്ന ഫൺ റൈഡ് കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് കല്ലംപുല്ലിൽ തിരുവമ്പാടി എംഎല്‍എ ലിൻ്റോ ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള അഡ്വഞ്ചർ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ മെമ്പർ പി.ടി. അഗസ്റ്റിൻ, വാർഡ് മെമ്പർ എൽസമ്മ ജോർജ്ജ്, പൂവാറംതോട് റിസോർട് അസോസിയേഷൻ പ്രസിഡണ്ട് മോഹനൻ കെ.എം, മെവിൻ, അജു എമ്മാനുവൽ എന്നിവർ സംസാരിച്ചു. കല്ലംപുല്ലിൽ നിന്നും ആരംഭിച്ച റൈഡ് മേടപ്പാറ, നായാടംപൊയിൽ വഴി കക്കാടംപൊയിലിലെ പ്രത്യേകമായി തയ്യാറാക്കിയ ട്രാക്ക് വരെയാണ് ഇന്ന് നടത്തപ്പെട്ടത്. രാത്രി റാലി റൈഡേഴ്സിനായി മ്യൂസിക് നൈറ്റും സംഘടിപ്പിച്ചിട്ടുണ്ട്. നാളെ അകമ്പുഴ വഴി കൂമ്പാറയിൽ എത്തി സമാപിക്കും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only