Aug 3, 2023

കുട്ടി പോലീസിന്റെ മെഗാ ഫ്ലാഷ് മോബ് ശ്രദ്ധേയമായി


മുക്കം : ശതാബ്ദി ആഘോഷിക്കുന്ന നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ന്റെ ആഭിമുഖ്യത്തിൽ ഓമശ്ശേരി ബസ് സ്റ്റാൻന്റിൽ നടത്തിയ മെഗാ ഫ്ലാഷ് മോബ് ശ്രദ്ധേയമായി. എസ് പി സി ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ സന്ദേശമുയർത്തിപ്പിടിച്ച് ജീവിതമാണ് ലഹരി എന്ന ശീർഷകത്തിൽ നടത്തിയ മെഗാ ഫ്ലാഷ് മോബിൽ എസ് പി സി കേഡറ്റുകളായ ഫിദ ഫാത്തിമ,വൈഗ, അഭിരാമി എന്നിവരുടെ നേതൃത്വത്തിലുള്ള നൂറോളം വരുന്ന കുട്ടി പോലീസുകാർ പങ്കാളികളായി. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നാസർ പുളിക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് അബ്ദുൽസലാം മുണ്ടോളി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എം കെ യാസർ, ഇളമന സുബ്രഹ്മണ്യൻ, പി വി സാദിഖ്, അബ്ദുൽസലാം പൈറ്റൂളി, സിവിൽ പോലീസ് ഓഫീസർ അനസ് പി കെ എന്നിവർ സംബന്ധിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഷറീന ടീച്ചർ സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി നാസർ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only