Aug 15, 2023

സ്വാതന്ത്ര്യ ദിനാഘോഷവും വിമുക്ത ഭടന്മാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു


തിരുവമ്പാടി:ആനക്കാംപോയിൽ,മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സമൂചിതമായി കൊണ്ടാടി.കുട്ടികളിൽ ദേശീയ ബോധം വളർത്തുന്നതിനായി ജന്മനാടിനുവേണ്ടി സേവനമനുഷ്ഠിച്ച വിമുക്ത ഭടന്മാരെ ആദരിച്ചു.സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സ്വർണലത വിശിഷ്ടാതി ഥികളെ സ്വാഗതം ചെയ്തു.


വിമുക്തഭടൻമാരായ ജോസ് കൊച്ചുവേലിക്കകത്ത് ദേശീയ പതാക ഉയർത്തുകയും, തോമസ് വയലാ മണ്ണിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.
  കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ദേയമായി. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി വീരമൃത്യു വരിച്ച ധീര ദേശാഭിമാനികളെ വേദിയിൽ അവതരിപ്പിച്ചു.

ദേശസ്നേഹം തുളുമ്പുന്ന നൃത്ത രൂപങ്ങളും ദേശഭക്തി ഗാനങ്ങളും ആഘോഷങ്ങൾക്ക് നിറപകിട്ടേകി. കൊച്ചുകുട്ടികളുടെ പ്രഛ ന്ന വേഷമത്സരവും ഏറെ ശ്രദ്ധിക്കപ്പെട്ടു.കുട്ടികളുടെ മാസ്സ് ഡ്രില്ലും അതിഥികളിൽ താല്പര്യമുണർത്തി. അധ്യാപകരായ കൈയിറ്റീന സെബാസ്റ്റ്യനും, രാജേശ്വരി യും പ്രസംഗിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ മിസ്റ്റർ ബോബി പരേഡിനും മാസ്ഡ്രില്ലിനും നേതൃത്വം നൽകി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only