Aug 15, 2023

വര കൂട്ടുകളുമായി തിരുവമ്പാടി റോട്ടറി ക്ലബ്ബ് സ്വാതന്ത്ര്യ ദിന ആഘോഷം


തിരുവമ്പാടി റോട്ടറി ക്ലബ്ബ് "സ്വാതന്ത്ര്യം -77" എന്ന പേരിൽ പുന്നക്കൽ എം.എ.എം എൽപി, യുപി സ്കൂളുകളോടൊപ്പം ഭാരതനാടിന്റെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു.



ആഘോഷങ്ങളുടെ ഭാഗമായ സമൂഹ ചിത്രരചന പ്രശസ്ത ആർട്ടിസ്റ്റ് ജസ്റ്റിൻ അഗസ്റ്റിൻ നിർവഹിച്ചു. സ്വാതന്ത്ര്യദിന ചിന്തകൾ സ്കൂളിലെ കുഞ്ഞു ചിത്രകാരന്മാർ  ക്യാൻവാസിൽ പകർത്തിയത് ഏറെ ഹൃദ്യമായി.  

സ്കൂൾ മാനേജർ ഫാദർ സാനു താണ്ടാംപറമ്പിൽ പതാക ഉയർത്തി. യു.പി.സ്കൂൾ സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ജോൺ, റോട്ടറി പ്രസിഡണ്ട്  P. T ഹാരിസ്, സെക്രട്ടറി ഡോക്ടർ ബെസ്റ്റി ജോസ്, ഡോക്ടർ സന്തോഷ് സ്കറിയ, ബേബി ആലക്കൽ, പഞ്ചായത്ത് മെമ്പർമാരായ ലിസി തേക്കുംകാട്ടിൽ, ഷൈനി കൊച്ചുകൈപ്പേൽ, സ്റ്റാഫ് അംഗങ്ങളായ അനിൽ ജോൺ, സോളമൻ സെബാസ്റ്റ്യൻ, അലീന, ഫൈസൽ വി.എം., യുപി സ്കൂൾ പിടിഎ പ്രസിഡണ്ട് ഷമീർ എംഎം, എൽപി സ്കൂൾ പിടിഎ പ്രസിഡണ്ട് ജിന്റോ ജോസ്, എംപിടിഎ പ്രസിഡണ്ട് ദീപ്തി ജോഷി, വിദ്യാർത്ഥി പ്രതിനിധികളായ നിഷാദ് ബഷീർ, ജിയന്ന അനിൽ എന്നിവർ പ്രസംഗിച്ചു. 

കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനം, പ്രസംഗങ്ങൾ, മാസ്ഡ്രിൽ, ഫ്ലാഷ് മോബ്, ഭാരതാംബ  എന്നിവ ഏറെ ശ്രദ്ധേയമായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only