Aug 12, 2023

സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു


കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓഗസ്റ്റ് 11 രാവിലെ 10.30ന് കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജോസ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ആദർശ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കൊടുവള്ളി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശ്രീ. പി.ജി. നന്ദകുമാർ സ്വാഗതം പറഞ്ഞു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റോസ്ലി ജോസ് , ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. വി.എസ് രവീന്ദ്രൻ, വാർഡ് മെമ്പർ ശ്രീ. ജോണി വാളിപ്ലാക്കൽ, എന്നിവർ ആശംസകൾ അർപ്പിച്ചു. കൊടുവള്ളി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശ്രീ. പി.ജി നന്ദകുമാർ സംരംഭകത്വ പ്രാധാന്യം, സംരംഭക സാധ്യത മേഖലകൾ, സ്വയം തൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, ലൈസൻസ് നടപടി ക്രമങ്ങൾ മുതലായ വിഷയങ്ങളിൽ സമഗ്രമായ ക്ലാസ്സ് നടത്തി. ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ശ്രീമതി. അയോണ ജെമിൻ “സംരംഭവും - ബാങ്കിങ് നടപടി ക്രമങ്ങളും " എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു.നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഇ ഡി ഇ ശ്രീമതി.പാർവ്വതി ടി.എൻ നന്ദി അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only