കോടഞ്ചേരി: കേന്ദ്രസർക്കാരിന്റെ തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡ് ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റും സംയുക്തമായി ഏകദിന ബോധവൽക്കരണ സെമിനാർ നടത്തി പ്രോഗ്രാം ഓഫീസിർ ലിസി റെജി സ്വാഗതവും മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം അധ്യക്ഷൻ വഹിച്ചു കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു തൊഴിലാളി വിദ്യാഭ്യാസ ഓഫീസർ സേരൻ.എസ് തൊഴിലാളി വിദ്യാഭ്യാസ കോഡിനേറ്റർ ദാമോദരൻ മടവൻ കണ്ടി,ബാങ്ക് കൗൺസിലർ ഡോക്ടർ റുഷ്‌ത എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു സി ഓ ഗ്രേസി കുട്ടി വർഗീസ് നന്ദി പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് പി.സി ചാക്കോ,സെക്രട്ടറി റോഷിനി ജോളി, സി ഓ ബീന ജോസ്, വി ഡി ജോസഫ്, ചെറിയാൻ പുതുക്കാട്ട്,എന്നിവർ നേതൃത്വം നൽകി.
Post a Comment