കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ഗാന്ധിദർശൻ ക്ലബ് ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ആദർശങ്ങളും തത്വങ്ങളും കുട്ടികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ക്ലബ് ; ഹെഡ്മാസ്റ്റർ റോഷിൻ മാത്യു അധ്യക്ഷനായ ചടങ്ങിൽ പി.റ്റി.എ പ്രസിഡൻ്റ് അഭിലാഷ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ വൈസ് പ്രസിഡൻ്റ് സുരേഷ് ബാബു, ഷില്ലി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ ഗാന്ധിയൻ ആശയങ്ങൾ വ്യക്തമാക്കുന്ന ചാർട്ട് പ്രദർശനം നടത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'ഗാന്ധിപഥം' പഠനയാത്രയിൽ തിരഞ്ഞെടുക്കപ്പെട്ട ബെറിൽ സജിയെ യോഗത്തിൽ അഭിനന്ദിച്ചു. സാമൂഹ്യ ശാസ്ത്രാധ്യാപകരായ സി.മേരി എം വി , ജാസ്മിൻ ജോസ്, ഡൈന സെബാസ്റ്റ്ൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment