മുക്കം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചു നെഹ്‌റു യുവകേന്ദ്ര കോഴിക്കോട് കുന്ദമംഗലം ബ്ലോക്കിന്റെയും NSS യുണിറ്റ് VMHM ഹയർസെക്കണ്ടറി സ്കൂൾ ആനയാൻകുന്നിന്റെയും, IHRD കോളേജ് തിരുമ്പാടിയുടെയും ആഭിമുഖ്യത്തിൽ VMHM ഹയർസെക്കണ്ടറി സ്കൂൾ ആനയാങ്കുന്നിൽ വച്ചു "മേരീ മട്ടി മേരാ ദേശ് "പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സ്കൂൾ പരിസരത്തു വിവിധ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും രാജ്യത്തിന്റെ വീരന്മാർക് അഭിനന്ദനം അർപ്പിക്കുകയും ചെയ്തു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വി. പി സ്മിത ഉദ്ഘാടനം ചെയ്തു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. ആബിത ടീച്ചർ അധ്യക്ഷത വഹിച്ചു. NYK യൂത്ത് വോളണ്ടിയർ ശരത് സ്വാഗതം പറഞ്ഞു. NSS സെക്രട്ടറി അശ്വിൻ പഞ്ച്പ്രാൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, വാർഡ് മെമ്പർ കുഞ്ഞാലി, NSS പ്രോഗ്രാം ഓഫിസിർമാരായ നസീറ, ജിംഷിദ് എന്നിവർ പ്രസംഗിച്ചു. NSS വോളണ്ടിയർ രജനി മോൾ നന്ദി പറഞ്ഞു.
Post a Comment