കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്ത് വനിതാ ലീഗിന്റെ നേതൃത്വത്തിൽ ലീഡറാസ്ഗോ എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് ആയിഷ ബീവി ഉദ്ഘാടനം ചെയ്തു.
കൊടുവള്ളി നിയോജകമണ്ഡലം എം എസ് എഫ് പ്രസിഡണ്ട് റാഷിദ് സെബാൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഷാക്കിറ ഷമീർ അധ്യക്ഷയായ ചടങ്ങിൽ. ജില്ലാ വനിതാ ലീഗ് വൈസ് പ്രസിഡണ്ട് റുക്കിയ , മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഹാജി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ എം ബഷീർ, വനിതാ ലീഗ് മണ്ഡലം ഭാരവാഹികളായ അമീന ബാനു, റിയാനസ് സുബൈർ, റഹ്മത്ത്, എം എസ് എഫ് മണ്ഡലം പ്രസിഡന്റ് ഹർഷിദ് നൂറാംതോട്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സിദ്ദീഖ് നൂറാംതോട്, സെക്രട്ടറി ഷാനു കരിമ്പാലക്കുന്ന്, ഫാസിൽ എന്നിവർ സംബന്ധിച്ചു. കോടഞ്ചേരി പഞ്ചായത്ത് വനിതാ ലീഗ് ജനറൽസെക്രട്ടറി നസീറ ഷമീർ സ്വാഗതവും, ട്രഷറർ ജുമൈലത്ത് നന്ദിയും പറഞ്ഞു. ചടങ്ങിൽ ഉന്നത വിജയികളെ ആദരിച്ചു.
Post a Comment