മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പൂവാറംതോട് - കക്കാടംപൊയിൽ - കൂമ്പാറ ഓഫ് റോഡ് ഫൺ റൈഡ് പങ്കാളിത്തം കൊണ്ടും പങ്കെടുത്തവർക്ക് ലഭിച്ച സംതൃപ്തി കൊണ്ടും വൻ വിജയമായീ മാറി.
എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നും തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്നുമെല്ലാമായി അമ്പത്തിനാലോളം വാഹനങ്ങളാണ് റൈഡിൽ പങ്കെടുത്തത്. ലാൻഡ് ക്രൂയിസർ, സൗദിയിൽ നിന്നും ഇറക്കുമതി ചെയ്ത എഫ്.ജെ. ക്രൂയിസർ എന്നിവ അടക്കമുള്ള വാഹനങ്ങളാണ് ഈ പരിപാടിയുടെ ഭാഗമായത്.
ഏറെ സംതൃപ്തിയോടെ, ഇനിയും അടുത്ത റൈഡിനായി കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ് പങ്കെടുത്ത എല്ലാ റൈഡേഴ്സും വിടപറഞ്ഞത്. ബുധനാഴ്ച കക്കാടംപൊയിലിന്റെ സൗന്ദര്യം ആദ്യമായി കണ്ട് മതിമറന്ന ചിലർ വീട്ടിൽ പോയി കുടുംബത്തെയും കൂട്ടി വ്യാഴാഴ്ച രാവിലെ തിരികെ വന്ന് റൈഡിൽ പങ്കുചേരുകയും ഒരു ദിവസം കൂടി ഇവിടെ താമസിക്കുവാൻ തീരുമാനിക്കുകയും ചെയ്തത് സംഘാടകർക്ക് ഏറെ ഹൃദ്യമായ അനുഭവമായി.
Post a Comment