Aug 17, 2023

കർഷക ദിനത്തിൽ കർഷകരെ ആദരിച്ചു.


കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനത്തിൽ കർഷകരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.



കൃഷി ഓഫീസിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യചെയർമാൻ ജോസ് പെരുമ്പള്ളി ക്ഷേമകാര്യ ചെയർപേഴ്സൺ റിയാനസ് സുബൈർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയ് കുന്നപ്പള്ളി, വാർഡ് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ, ജോർജുകുട്ടി വിളക്കുന്നേൽ എന്നിവരും,സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്ത്,ഷൈസു അല്ലക്കുഴ,തമ്പി പറ കണ്ടത്തിൽ, നിഷ റെജി,  അബൂബക്കർ മൗലവി,ജയേഷ് ചാക്കോ,മണി എം.ജി. എസ് , പി ജി സാബു, ,  പൗലോസ് കൊടക്കപ്പറമ്പിൽ,  കൃഷി ഓഫീസർ രമ്യ രാജൻ കൃഷി അസിസ്റ്റന്റ് ജോസഫ് വിനു ,സജിത്ത് വർഗ്ഗീസ്, കോമളം പി. സി തുടങ്ങിയവർ സംസാരിച്ചു. മികച്ച കർഷകനായി  അനീഷ് കരിനാട്ട്, മുതിർന്ന കർഷകനായി  തോമസ് ജോൺ മൂഴിക്കച്ചാലിൽ.
 എന്നിവരെ തിരഞ്ഞെടുത്തു. കർഷക ദിനത്തോടനുബന്ധിച്ച് വിവിധ മേഖലയിലുള്ള കർഷകരെ ആദരിച്ചു.
1.  അനീഷ് തോമസ് കരിനാട്ട്  (മികച്ച സമ്മിശ്ര കർഷകൻ )
2.  ഷാലി സെബാസ്റ്റ്യൻ  പുലയംപറമ്പിൽ (മികച്ച വനിത  കർഷക)
3.  തോമസ് ജോൺ മൂഴിക്കചാലിൽ ( മികച്ച മുതിർന്ന കർഷകൻ )
4.   ബിനു പൗലോസ് പഴംപള്ളിൽ ( മികച്ച നെൽ കർഷകൻ )
5.  ജോൺ ടി ജെ താഴത്തുവീട്ടിൽ (മികച്ച തേനീച്ച കർഷകൻ )
6.  തങ്കച്ചൻ പി ടി പൊട്ടംപുഴയിൽ (മികച്ച ക്ഷീര കർഷകൻ )
7. കണ്ടൻകുട്ടി പൂവുണ്ടയിൽ (മികച്ച കർഷകൻ പിന്നോക്ക വിഭാഗം)
8.  രമേശൻ പി ആർ പൂവുണ്ടയിൽ (മികച്ച കർഷക തൊഴിലാളി )
9.  അബിൻ സജി കണ്ടത്തിൽ (മികച്ച വിദ്യാർത്ഥി കർഷകൻ )
10. ജെസ്സെൽ കെ   കാഞ്ഞിരക്കൽ (മികച്ച യുവ കർഷകൻ +യുവ സംരംഭകൻ )
11.  ജോൺ ജോസഫ് ഓണം തുരുത്തിയിൽ 
( ജൈവ വൈവിധ്യ സംരക്ഷകൻ ദേശീയ അവാർഡ് ജേതാവ് )

ഫോട്ടോ : കോടഞ്ചേരിയിൽ നടന്ന   കർഷക ദിനത്തിന്റെ ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അലക്സ് തോമസ് നിർവഹിക്കുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only