കോടഞ്ചേരി : സെന്റ് ജോസഫ് സ് എൽ.പി സ്കൂളിൽ ചിങ്ങം 1 കർഷകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കോടഞ്ചേരി കൃഷി ഓഫീസർ ശ്രീമതി രമ്യാ രാജൻ കുട്ടികൾക്ക് വിവിധ ഇനം പച്ചക്കറിവിത്തുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. മികച്ച കർഷകനായ വക്കച്ചൻ പള്ളത്ത് സ്കൂളിൽ ആരംഭിക്കുന്ന കരനെൽകൃഷിയുടെ വിത്ത് വിതച്ചു. നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജീമോൾ കെ ,പി.ടി.എ. പ്രസിഡണ്ട് സിബി തൂങ്കുഴി, അധ്യാപകനായ ജിതിൻ എന്നിവർ സംസാരിച്ചു. സീഡിന്റെയും ,നല്ലപാഠം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കർഷകവേഷധാരികളായ കുട്ടികൾ വളരെ മനോഹരമായി നാടൻപാട്ടും അവതരിപ്പിച്ചു. അധ്യാപകരായ ജാൻസി ആന്റണി, ആൻസ് മരിയ ചാക്കോ, അരുൺ ജോസഫ് , ഷി ജോ ജോൺ, പ്രിൻസി സെബാസ്റ്റ്യൻ, മൃദുല ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment