കോടഞ്ചേരി:കോടഞ്ചേരി സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു.വിജ്ഞാനത്തിന്റെയും , നൂതന ആശയങ്ങളുടെയും , സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവരിലും എത്തിക്കുക എന്നതാണ് ഫ്രീഡം ഫസ്റ്റ് 2023 നൽകുന്ന സന്ദേശം. അധ്യാപക പ്രതിനിധി അനൂപ് ജോസ് സ്വാഗതം ആശംസിച്ച പരിപാടി സ്കൂൾ പ്രധാനധ്യാപകൻ വിജോയ് തോമസ് ഉദ്ഘാടനം ചെയ്തു. ഐ.റ്റി. കോർണർ, ഡിജിറ്റൽ പോസ്‌റ്റേഴ്സ്, വീഡിയോ ഗെയിംസ്, റോബോട്ടിക്സ് മാതൃകകളുടെ പ്രദർശനം എന്നിവ കൊണ്ട് ഫെസ്റ്റ് വിദ്യാർത്ഥികൾക്ക് ഏറെ കൗതുകമായി. കൈറ്റ് മിസ്ട്രസുമാരായ സീന റോസ്, മിനി മാത്യു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Post a Comment