കോടഞ്ചേരി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗാന്ധിപഥം തേടി പഠന പോഷണ യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ വിദ്യാർത്ഥി ബെറിൽ സജിക്ക് അനുമോദനവും യാത്രയയപ്പും നൽകി. ഗാന്ധിജിയുടെ ജീവിതവഴിയിലൂടെയുള്ള യാത്ര ആഗസ്ത് 30 ന് ആരംഭിക്കും. ഫ്രീഡം സ്ക്വയറിൽ നിന്നും പുറപ്പെട്ട് ഗുജറാത്തിലെ പോർബന്തർ, സബർമതി ആശ്രമം എന്നിവ സന്ദർശിച്ച് ദണ്ഡി കടപ്പുറത്തെത്തി ഉപ്പു കുറുക്കും . ഡൽഹിയിലെ രാജ്ഘട്ടും, ബിർല മന്ദിരവും സന്ദർശിക്കാനും, ഗിർവനവും, വിവിധ കലാപരിപാടികൾ ആസ്വദിക്കാനും കുട്ടികളുടെ സംഘത്തിന് അവസരമുണ്ട്.
സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന അനുമോദന യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, അജേഷ് ജോസ്, ടിസൺ ജോസഫ്, നദിന നായർ, ബെറിൽ സജി തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment