Aug 26, 2023

ഓണാഘോഷം നാടിന്റെ ഉത്സവമായി


മുക്കം :

കാരശ്ശേരി എച്ച് എൻസി കെ എം എയുപി സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടികൾ നാടിന്റെ ഉത്സവമായി മാറി. വിദ്യാർത്ഥികളും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും നാട്ടുകാരുമായി ആയിരത്തോളം പേർ ഓണ സദ്യയിലും മത്സര പരിപാടികളിലുമായി പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചു.


രക്ഷിതാക്കൾക്കായി നടന്ന മത്സരങ്ങളിൽ നിരവധി അമ്മമാർ ആവേശ പൂർവം പങ്കെടുത്തു. 

പൂക്കള മത്സരത്തിലും വടം വലി മത്സരത്തിലും മറ്റു മത്സരങ്ങളിലെയും വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പിടിഎ പ്രസിഡണ്ട് ടി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ കെ.അബ്ദു റസാഖ്, അബ്ദുസ്സലാം എൻ.എ, വി.എൻ . നൗഷാദ്, പി.രജീഷ്, മുബഷിർ കെ.സി, സർബിന, ആരിഫ സത്താർ തുടങ്ങിയവർ ആശംസകൾ നേർന്നു.

സ്കൂൾ മാനേജർ ഡോ.എൻ.എം.അബ്ദുൽ മജീദ്, കെ.കെ.മുഹമ്മദ് ഇസ്ലാഹി , എം.പി. അസയിൻ മാസ്റ്റർ, ചാലിൽ അബ്ദുറഹ്‌മാൻ മാസ്റ്റർ, നടുക്കണ്ടി അബൂബക്കർ , പി കെ സി മുഹമ്മദ് മാസ്റ്റർ, തുടങ്ങിയ പൗര പ്രമുഖർ സന്നിഹിതരായി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only