13/08/2023 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് രാഹുൽ ഗാന്ധി എംപിയുടെ കോടഞ്ചേരി സന്ദർശനം ചരിത്ര സംഭവമാവുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ,രാഹുൽ ഗാന്ധി സന്ദർശിക്കുന്ന സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയവും പരിസരപ്രദേശങ്ങളും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം ഡി.സി.സി പ്രസിഡണ്ട് പറഞ്ഞു.
ഡി.സി.സി പ്രസിഡണ്ടിനോടൊപ്പം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോബി ഇലന്തൂർ, താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ ഗിരീഷ് കുമാർ,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ യു.ഡി.എഫ് കൺവീനർ ജോർജ് എം തോമസ് മച്ചു കുഴി,ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി കുന്നപ്പള്ളി, ജോസ് പൈക, ഫ്രാൻസിസ് മുണ്ടാട്ടിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Post a Comment