Aug 15, 2023

മാന്ത്ര അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.


മുക്കം :കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ മാന്ത്ര അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് പതാക ഉയർത്തി. അംഗൻവാടി ടീച്ചർ റോജ, ഹെൽപർ വനജ, എ. എൽ. എം. സി അംഗങ്ങളായ കൃഷ്ണ ദാസൻ കെ, മാന്ത്ര വിനോദ്, അസ്സൈൻ, മുഹമ്മദ്‌ മാസ്റ്റർ ഇല്ലക്കണ്ടി, കുട്ടി പാർവതി ടീച്ചർ, ദേവി മാന്ത്ര എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും പായസം വിതരണവും ഉണ്ടായിരുന്നു..

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only