മുക്കം:ആനയാംകുന്ന്: ആനയാംകുന്ന് ഗവ.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ഇ.പി.ലേഖ പതാകയുയർത്തി. വാർഡ് മെമ്പർ ശ്രീ.കുഞ്ഞാലി മമ്പാട്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് ശ്രീഗസീബ് ചാലൂ ളി, എസ്.എം.സി ചെയർമാൻ ശ്രീ ചെറിയ നാഗൻ, ശ്രീ.അബൂബക്കർ ,ശ്രീ മോയിൻ അധ്യാപകരായ ഷിജി.പി.ജെ, ഡോ.സാബു ജോസ് എന്നിവർ സംസാരിച്ചു.സ്കൂൾ ലീഡർ റഷഫാത്തിമ അസംബ്ലി നിയന്ത്രിച്ചു.എല്ലാ കുട്ടികളും അണിനിരന്ന ദേശഭക്തിഗാന സദസ്സ് അരങ്ങേറി. ക്ലാസ് തലത്തിൽ പതാക വരയ്ക്കൽ, ക്വിസ്, സ്വാതന്ത്ര്യ സമര സേനാനികളെ അറിയാം എന്നീ പ്രവർത്തനങ്ങൾ നടന്നു.
Post a Comment