സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ജീമോൾ കെ യുദ്ധവിരുദ്ധ സന്ദേശം നൽകി . അധ്യാപകപ്രതിനിധിയായ ഷിജോ ജോൺ , പി ടി എ പ്രസിഡണ്ട് സിബി തൂങ്കുഴി എന്നിവർ ഹിരോഷിമ ദിനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ചു.
ലോകസമാധാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായ സഡാക്കോ പക്ഷികളെ കുട്ടികൾ ചേർന്ന് പറത്തി.
വിദ്യാർത്ഥികളായ റിയ മനോജ് യുദ്ധവിരുദ്ധ പ്രസംഗവും ദൃശ്യ സുമേഷ് യുദ്ധവിരുദ്ധ കവിതയും അവതരിപ്പിച്ചു.
അധ്യാപകരായ ജാൻസി ആൻറണി, ആൻസ് മരിയ ചാക്കോ, അരുൺ ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment