Aug 9, 2023

കാൻസർ രോഗികളെ ചേർത്തു പിടിക്കുക ഹെയർ ഡൊണേഷൻ കാമ്പയിൻ സംഘടിപ്പിച്ചു.


മുക്കം :
ആനയാംകുന്ന് : വി. എം. എച്ച്. എം. എച്ച്. . എസ് ആനയാംകുന്നിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെയർ ഡൊണേഷൻ കാമ്പയിൻ സംഘടിപ്പിച്ചു. കാൻസർ രോഗികളെ ചേർത്തു പിടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ 68 പേർ മുടി ദാനം ചെയ്തു.
ഔദ്യോഗിക പരിപാടിയിൽ പ്രോഗ്രാം ഓഫീസർ ശ്രീമതി നസീറ കെ.വി സ്വാഗതം പറഞ്ഞു.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലജ്ന പി പി ആമുഖപ്രസംഗം നടത്തി.മാവൂർ ക്ലസ്റ്റർ കൺവീനറായ സില്ലി ബി കൃഷ്ണൻ അധ്യക്ഷത വഹിച്ചു . എൻ എസ് എസ് കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ ശ്രീ അനിൽകുമാർ കെ .പി പരിപാടി ഉദ്ഘാടനം ചെയ്തു.അതുപോലെ തിരുവമ്പാടി ക്ലസ്റ്റർ കൺവീനർ ശ്രീ.രതീഷ്, കുന്നമംഗലം ക്ലസ്റ്റർ കൺവീനർ ശ്രീ സുധാകരൻ, എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. എൻ എസ് എസ് വളണ്ടിയർ ആയ ജസൽ മുഹമ്മദ് നന്ദി അറിയിച്ചു. ക്യാമ്പിൽ നിന്ന് ശേഖരിച്ച മുടികൾ സ്വീകരിച്ചത് ഫറൂഖ് കോളേജിലെ മിറാക്കിൾ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആയ ശ്രീ ഫാറൂഖ് തുമ്പപ്പാടം വും ശ്രീ ഷഫീഖ് ചേന്നമംഗലൂർ ഉം ആയിരുന്നു. ശേഷം ഒരു കാൻസർ രോഗിക്ക് വേദിയിൽ വച്ച് മിറാക്കിൾ ചാരിറ്റബിൾ ട്രസ്റ്റ് വിഗ്ഗ് കൈമാറുകയും സ്വീകർത്താവിന്റെ വാക്കുകൾ സദസ്സിനെ വികാരഭരിതരാക്കി. വേദിയിൽ വച്ച് വിദ്യാർത്ഥികൾ കേശദാനം നടത്തുകയും ദാനം ചെയ്ത വിദ്യാർത്ഥികൾക്ക് ട്രസ്റ്റ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്താൻ ഈ പരിപാടി ഏറെ ഉപകരിച്ചു എന്ന ചാരിതാർത്ഥ്യത്തോടെ

    TEAM NSS
      UNIT NO : 22

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only