മണിപ്പൂരിൽ മാസങ്ങളോളമായി നടന്നു കൊണ്ടിരിക്കുന്ന അതിനിഷ്ഠൂരമായ ആക്രമണത്തിലൂടെ സംഘ്പരിവാർ ലക്ഷൃം വെക്കുന്നത് ക്രിസ്ത്യൻ ഉന്മൂലനവും 2024 ലെ ലോകസഭാ ഇലക്ഷനുമാണെന്നും സുപ്രീം കോടതിയുടെ വിമർശനം നേരിട്ട പ്രധാനമന്ത്രി രാജിവെക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി ആവശ്യപ്പെട്ടു.
മണിപ്പൂർ - ക്രിസ്ത്യൻ ഉന്മൂലനം അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ട് കൊണ്ട് വെൽഫെയർ പാർട്ടി തീരുവമ്പാടി മണ്ഡലം കമ്മറ്റി മുക്കത്ത് സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
പ്രതിപക്ഷ കൂട്ടായ്‌മയായ ‘ഇന്ത്യ’ മണിപ്പുർ വംശഹത്യയിൽ നൽകിയ അവിശ്വാസപ്രമേയ നോട്ടീസിൽ പതിവുപോലെ മൗനം തുടരാൻ മോദിക്ക് കഴിയില്ല. മണിപ്പുർ കലാപദൃശ്യം പുറത്തുവന്നതിനെ തുടർന്ന് മുതലക്കണ്ണീർ ഒഴുക്കുകയാണ് മോദി ചെയ്‌തത്. ഗുജറാത്തും മണിപ്പുരും രാജ്യം
ഏക സിവിൽകോഡ് സ്‌ത്രീസമത്വമാണ് ലക്ഷ്യമിടുന്നതെന്ന് പറയുന്ന ആർഎസ്‌എസ് മണിപ്പുരിലെ സ്‌ത്രീകളോട് ചെയ്‌തത് ലോകമെങ്ങും ഞെട്ടലോടെയാണ് കണ്ടത്.
ഗുജറാത്തിൽ വർഗീയ കലാപത്തിൽ മുസ്ലീങ്ങളെ വംശഹത്യ നടത്തിയത് പോലെ മണിപ്പുരിലും ഇതാണ് ലക്ഷ്യം. കേരളത്തിലും ഇത്തരം വർഗീയ വിഷം ചീറ്റാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് തകർക്കാനാണ് ആർഎസ്‌എസ് നീക്കം. ഇതിനെതിരെ ജനകീയ പ്രതിരോധം ഉയരണം.
മണ്ഡലം പ്രസിഡൻ്റ് ഷംസുദ്ധീൻ ചെറുവാടി അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പർമാരായ മുക്കം മുഹമ്മദ്, ബോസ് ജേക്കബ്, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡൻ്റ് സി.കെ ഖാസിം, ജോസ് കടമ്പനാട് , എ.പി മുരളീധരൻ മാസ്റ്റർ, തോമസ് വലിയപറമ്പൻ, ഇ.കെകെ ബാവ , കൗൺസിലർ ഗഫുർ മാസ്റ്റർ, ഷാഹിന ടീച്ചർ ,നദീറ ഇ എൻ ,നഷിത്ത് കൊടിയത്തുർ ,തോമസ് പുല്ലുരാംപാറ, സലാം മാസ്റ്റർ എന്നിവർ സംസാരിച്ചു.
ജാഫർ മാസ്റ്റർ ,ലിയാഖത്ത് മുമ്പാത്തി ,സലീന ടീച്ചർ , സാലിം ജി റോഡ് ,ഹമീദ് കെ.ടി ,ശരീഫ് മുണ്ടുപാറ സലീന പുൽപറമ്പ് എന്നിവർ നേതൃത്വം നൽകി .
Post a Comment