കോടഞ്ചേരി: ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ പ്രോഗ്രസീവ് ഹോമിയോപ്പത്സ് ഫോറത്തിന്റെയും (PHF) ഡി.വൈ.എഫ്.ഐ നെല്ലിപ്പൊയിൽ മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് അംബേദ്‌കർ, വെണ്ടക്കുംപൊയിൽ ട്രൈബൽ കോളനികളിൽ ഓണഘോഷം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഓണാഘോഷം ഉദ്‌ഘാടനം ചെയ്തു. രണ്ടു കോളനികളിലെയും മുഴുവൻ നിവാസികൾക്കും ഓണക്കോടി വിതരണം ചെയ്യുകയും അവർക്കൊപ്പം ഓണസദ്യ സംഘടിപ്പിക്കുകയും ചെയ്തു. കൂടാതെ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. പി.എച്ച്.എഫ് ചെയർമാൻ ഡോ.കെ.പി. ഉമ്മർ അലി അദ്ധ്യക്ഷനായ ചടങ്ങിൽ സി എസ് ശരത് സ്വാഗതവും വിനീത മനു നന്ദിയും പറഞ്ഞു.
Post a Comment