മുക്കം.കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ സ്നേഹ സംഗമം നടത്തി. രണ്ടാം വാർഡിനെ സമ്പൂർണ്ണ പെൻഷൻ വാർഡായി പ്രഖ്യാപിക്കുകയും എല്ലാ പെൻഷനേഴ്സ് നും
ഓണക്കോടി വിതരണം നടത്തുകയും ചെയ്തു. രണ്ടാം വാർഡിലെ മുഴുവൻ വീടുകളിലും ജംഷീദ് ഒളകരയുടെ നേതൃത്വത്തിൽ സർവ്വേ നടത്തി അർഹരായ എല്ലാവരെയും ക്ഷേമ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തിയിട്ടാണ് സമ്പൂർണ്ണ പെൻഷൻ വാർഡ് പ്രഖ്യാപനം നടത്തിയിട്ടുള്ളത് . വാർഡിലെ 230 ഓളം ക്ഷേമ പെൻഷനേഴ്‌സിനാണ് ഓണക്കോടി വിതരണം ചെയ്തത്. വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് സുധീരൻ ടി. കെ. ചടങ്ങിൽ സ്വാഗതം പറഞ്ഞു. സ്നേഹ സംഗമത്തിൻ്റെ ഉദ്ഘാടനം കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ. കെ. അബ്ദുറഹിമാൻ നിർവ്വഹിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് സമാൻ ചാലൂളി, DCC മെമ്പർ ശ്രീനിവാസൻ കാരാട്ട്, എ. പി. മുരളീധരൻ മാസ്റ്റർ, കാരാട്ട് കൃഷ്ണൻ കുട്ടി മാസ്റ്റർ, കെ. പി. രാഘവൻ മാസ്റ്റർ, മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ തവളക്കുഴി വേലായുധൻ, അത്തോളി കുഞ്ഞുമുഹമ്മദ്, എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ചു സംസാരിച്ചു. യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് നിഷാദ് വീച്ചി നന്ദി പറഞ്ഞു. ശശി മാംകുന്നുമ്മൽ, ബാബു എം. കെ., അനിൽ കാരാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment